തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ 33 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സമരം ഒത്തു തീര്‍പ്പാക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച വ്യക്തത ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.
ഒരു മാസത്തിലധികമായി സംസ്ഥാന ഭരണ സിരാകേന്ദ്രത്തിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം ഒത്തു തീര്‍ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭ്യര്‍ത്ഥനയോടു മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച സംബന്ധിച്ചു ആശാവര്‍ക്കേഴ്സ് അസോസിയേഷന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അസോസിയേഷന് പ്രസിഡണ്ട് വി.കെ സദാനന്ദന് പറഞ്ഞു. എങ്കിലും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി.
