കാസര്‍കോട്: യുവാവിനൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന ഭര്‍തൃമതി വിഷം കഴിച്ചു മരിച്ചു. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ, കടവനാട്, പറമ്പത്ത് വളപ്പില്‍ ദാമോദരന്റെ മകള്‍ പി.വി രജിത (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് രജിതയെ എലിവിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം.
കൊടക്കാട്, പാടിക്കീലില്‍ ഷാജി എന്ന ആള്‍ക്കൊപ്പം വാടക കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്നു രജിത. ഷാജിയും ഭാര്യയും മക്കളുമുള്ള ആളാണെന്നു പറയുന്നു. ഇരുവരും രണ്ടു വര്‍ഷം മുമ്പാണ് കൊടക്കാട്ട് വാടകക്ക് താമസം ആരംഭിച്ചത്. അടുത്തിടെ ഉണ്ടായ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് രജിത വിഷം കഴിച്ചതെന്നു സംശയിക്കുന്നു. ചീമേനി പൊലീസ് കേസെടുത്തു.
