കുമ്പള: പൊതുവിദ്യാലയ ങ്ങളിലെ വിഭിന്നശേഷി കുട്ടികള്‍ക്ക് സവിശേഷ പിന്തുണ നല്‍കുന്നതിനു
അധ്യാപകരെ പ്രാപ്തരാക്കാന്‍ സമഗ്ര ശിക്ഷ ദ്വിദിന പരിശീലനം ആരംഭിച്ചു. കുമ്പള സബ് ജില്ലയിലെ അധ്യാപകര്‍ക്കുള്ള പരിശീലനം ബി.ആര്‍.സിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ശശിധര ഉദ്ഘാടനം ചെയ്തു. ജെ.ജയറാം അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി അനില്‍ മണിയറ, റിസോഴ്സ് അധ്യാപകരായ രാഹുല്‍ ഉദിനൂര്‍, ബി.ഗിരീശന്‍, ബിജീഷ്.കെ.നായര്‍, സുരേഷ എ, ജയശ്രീ, എം.സന്ധ്യ ക്ലാസെടുത്തു. പ്രശാന്ത് കുമാര്‍ ബി.ജി, ലതാ കുമാരി.എം, മീനാക്ഷി.ബി, മമത.പി നേതൃത്വം നല്‍കി.
