കാസര്‍കോട്: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം ‘ പദ്ധതിയുടെ ഭാഗമായി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കാസര്‍കോടിന്റെയും ലിങ്ക് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 15 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗര്‍ത്ഥികള്‍ 15ന് രാവിലെ 9.30 ന് ബയോഡേറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി കാസര്‍കോട് വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
