16 വര്‍ഷം ദുരിതക്കിടക്കയില്‍; ഷഹാന്‍ റിയാസ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: 16 വര്‍ഷം ദുരിതക്കിടക്കയിലായിരുന്ന ഷഹാന്‍ റിയാസ് അബ്ദുല്ല (16) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി-ഉറ്റവര്‍ക്കു തീരാവേദന ബാക്കിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള കുട്ടിയാണ് പരപ്പ, ബാനം റോഡിലെ റിയാസ്-റുഖിയ ദമ്പതികളുടെ മകനായ ഷഹാന്‍ റിയാസ്. പ്രായം 16 ആയെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ കഴിയാതെ ദുരിതം തിന്നുകയായിരുന്നു ഈ കുട്ടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരങ്ങള്‍: ഷാനിബ, ആലിഖിന്‍നൂര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page