മംഗളൂരു: പിലിക്കുള ബയോളജിക്കല്‍ പാര്‍ക്കിലെ റാണി എന്ന കടുവ പ്രസവിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഇതോടെ പാര്‍ക്കിലെ കടുവകളുടെ എണ്ണം പത്തായി. 2016 ല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി റാണി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് 2021 ല്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി ജനിച്ചു. 2016-ല്‍ ഒരു മൃഗ കൈമാറ്റ പരിപാടിയുടെ ഭാഗമായി ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്നാ റാണിയെ പിലിക്കുളയിലേക്ക് കൊണ്ടുവന്നത്. പകരം പിലിക്കുളയില്‍ നിന്ന് ഒരു ആണ് കടുവയെ ബന്നാര്‍ഘട്ടയിലേക്ക് കൊണ്ടുപോയി. പിലിക്കുളില് നേരത്തെ 15 ലധികം കടുവകള്‍ ഉണ്ടായിരുന്നു. മൃഗശാല സ്ഥാപിതമായപ്പോള്‍ ശിവമോഗയിലെ ത്യവരെക്കൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരിയില്‍ നിന്നാണ് പിലിക്കുളയിലേക്ക് കടുവകളെ ആദ്യം എത്തിച്ചത്.
