കാസര്‍കോട്: വീട്ടിനു സമീപത്തു വില്‍പ്പനയ്ക്ക് വച്ച കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. അഡൂര്‍, കോരിക്കണ്ടത്തെ സുധാകര (52)നെയാണ് ബദിയഡുക്ക റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സ്ഥലത്തു നിന്നു 180 എംഎല്ലിന്റെ 24 സിട്രാ മദ്യപാക്കറ്റുകള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് സംഘത്തില്‍ ജനാര്‍ദ്ദനന്‍, വിനോദ്, ലിജിന്‍, ഐബി ഓഫീസര്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.
