ന്യൂഡല്‍ഹി: വനിതകളുടെ ശക്തിക്കും സംഭാവനകള്‍ക്കുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദരവാണ് നാരിശക്തി പരിപാടിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വ്യത്യസ്ഥ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെയും അവരുടെ നേട്ടങ്ങളും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. വനിതാ ശക്തിക്കും വനിതാ ദിനത്തിനും മുന്നില്‍ അദ്ദേഹം ശിരസ്സു നമിച്ചു.
കേന്ദ്രസര്‍ക്കാര്‍ എപ്പോഴും വനിതാ ശാക്തീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലും പരിപാടികളിലും ഇതുപ്രകടമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
