പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് റിട്ട അധ്യാപകന്‍ മരിച്ചു. പുത്തൂര്‍ പഞ്ച സാമ്പയില്‍ താമസക്കാരനായ കൃഷ്ണ ഭട്ട് (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മണി-മൈസൂരു ദേശീയപാതയില്‍ മുക്രംപടിയില്‍ വച്ചാണ് അപകടം. വീട്ടില്‍ നിന്നും പുത്തൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പിക്കപ്പ് വാന്‍ ബൈക്കിലിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണ ഭട്ടിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.
