-പി പി ചെറിയാന്‍
മിസോറി: പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് മിസോറിയിലെ ഒരു കുഞ്ഞ് മരിച്ചു.
സംഭവത്തില്‍ മാതാവായ 21 കാരി അലിസ്സ നിക്കോള്‍ വെഹ്‌മെയറെ അറസ്റ്റ് ചെയ്തു. 100,000 ഡോളര്‍ ക്യാഷ് ബോണ്ടില്‍ സ്‌കോട്ട് കൗണ്ടി ജയിലിലാണ് അവര്‍.
വാറണ്ടും അനുബന്ധമായുള്ള സാധ്യതാ സത്യവാങ്മൂലവും അനുസരിച്ച്, ഒരു വയസ്സുള്ള കുട്ടി ഏകദേശം 43 മണിക്കൂര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മെഡിക്കല്‍ എക്സാമിനര്‍മാര്‍ക്കു കുട്ടിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ വളരെ കുറച്ച് അംശമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു.
പ്രതിക്ക് മുന്‍ ക്രിമിനല്‍ ചരിത്രമില്ലെന്നും ഈ സംഭവത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, വെഹ്‌മെയര്‍ക്ക് കുറഞ്ഞത് 15 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഇവരെ ആദ്യമായി കോടതിയില്‍ ഹാജരാകും.