കണ്ണൂര്‍: വീടുകള്‍ തോറും സഞ്ചരിച്ച് ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്ന യുവാവ് സ്‌കൂട്ടര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. മലപ്പുറം, തിരൂരങ്ങാടി, തെന്നലിലെ സൈതലവിമാനത്ത് അബ്ദുല്‍ റഹ്‌മാ(35)നെയാണ് ചൊക്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി മഹേഷ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാവിലെ മലപ്പുറത്തെത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
പെരിങ്ങത്തൂര്‍ ഒലിപ്പീയില്‍ ഗവ. എല്‍.പി സ്‌കൂളിനു സമീപത്തെ എന്‍.കെ നബീലിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത് അബ്ദുല്‍ റഹിം ആണെന്നു മനസ്സിലായത്.
ഇയാള്‍ക്കെതിരെ മറ്റെവിടെയെങ്കിലും കവര്‍ച്ചാ കേസുകള്‍ ഉണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
