കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ കവര്‍ച്ച. കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ 1.60 ലക്ഷം രൂപ വില മതിക്കുന്ന വയറിംഗ് കേബിളുകള്‍ കൈക്കലാക്കി രക്ഷപ്പെട്ടു. സംഭവത്തില്‍ പെരിയയിലെ സുനന്ദന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി രണ്ടിനു രാത്രിയില്‍ ആണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പരാതിക്കാരന്റെ അനുജന്റെ പേരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.
