-പി പി ചെറിയാൻ
ഫ്ലോറിഡ :മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച എയർലൈൻ ജീവനക്കാരെ ആക്രമിക്കുകയും ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിയുകയും ചെയ്ത ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ് , ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവരെയാണ് അറസ്റ് ചെയ്തത്..
മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്നു വിമാനത്താവളം അധികൃതർ സ്ഥിരീകരിച്ചു
വിമാനതാവളത്തിൽ വൈകിയെത്തിയ ശേഷം, ദമ്പതികൾ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമി-ഡേഡ് കൗണ്ടിപൊലീസ് പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ എതിർത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്‌റാഫെ-നോവേസിനെതിരെ കേസെടുതു.മായയ്‌ക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്