താനൂർ: താനൂരിൽ ഇരുപതുകാരി കിണറ്റിൽ മരിച്ച നിലയിൽ. മുക്കോല സ്വദേശിനി റിഷിക ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ പെൺകുട്ടിയെ കണ്ടെത്തിയത്. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം. യുവതിയെ ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അച്ഛൻ : സനൽ. അമ്മ : റോഷ്നി. സഹോദരങ്ങൾ: സാരംഗ്, ഹൃതിക.
