പയ്യന്നൂര്‍: നാടന്‍ തോക്കും 13 വെടിയുണ്ടകളുമായി യുവാവിനെ അറസ്റ്റു ചെയ്തു. കുടിയാന്മല, കൊക്കമുള്ളില്‍, എല്‍ദോ ഏലിയാസി(38)നെയാണ് കുടിയാന്മല ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ സ്ഥിരമായി നായാട്ട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെ വീട്ടില്‍ റെയ്ഡ് ചെയ്താണ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റക്കുഴല്‍ നാടന്‍ തോക്കും വെടിയുണ്ടകളും പിടികൂടിയത്.അങ്കമാലി സ്വദേശിയായ ഇയാള്‍ നേരത്തെ കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. പിന്നീട് കുടിയാന്‍ന്മലയില്‍ വീടു പണിത് സ്ഥിരം താമസം ആരംഭിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
