കാസര്‍കോട്: രാത്രി 12 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ടര്‍ഫുകള്‍ക്കു സമീപത്തു താമസിക്കുന്നവര്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.
പരാതികളെ തുടര്‍ന്ന് 2024 ആഗസ്ത് മാസത്തില്‍ പൊലീസ് ടര്‍ഫ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ വച്ച് രാത്രി 12 മണിക്കു ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിക്കില്ലെന്നു തീരുമാനമായതാണെന്നും ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇപ്പോള്‍ പ്രസ്തുത തീരുമാനം ലംഘിച്ച് പല ടര്‍ഫുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് രാത്രി 7 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ ടര്‍ഫുകളില്‍ പരിശോധന ആരംഭിക്കുമെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിവൈ എസ് പി പറഞ്ഞു.
