കുമ്പള: വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി സ്‌കൈലര്‍ പുരുഷ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറും കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെന്ററില്‍ തുറന്നു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫ് (ആദൂര്‍ തങ്ങള്‍ ), സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ കുന്നുങ്കൈ, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സി.എ സുബൈര്‍, സുജിത്ത് റൈ, ഖാദര്‍ അറഫ, ഖയ്യൂം മാന്യ, ഉമ്മര്‍ ഹുദവി പൂളപ്പാടം, സത്യനാരായണന്‍, ഹസൈനാര്‍ മുസ് ലിയാര്‍, കുഞ്ഞിപ്പ മുസ് ലിയാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂനിറ്റ് പ്രസിഡന്റ് രാജേഷ് മാനത്ത്, സെക്രട്ടറി സത്താര്‍ ആരിക്കാടി, ട്രഷറര്‍, അന്‍വര്‍ സിറ്റി, എന്‍.അബ്ദുല്ല താജ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
