മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ കലബുറഗി മഹാദേവ് നഗര്‍ സ്വദേശി രാകേഷി(30)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു മരിച്ചത്. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും ഉപദ്രവം കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാകേഷും കുലഗേരി സ്വദേശിനിയായ മേഘയും തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞതോടെ മേഘ രാകേഷിനോട് വഴക്കിടുന്നത് പതിവായിരുന്നുവെന്നാണ് രാകേഷിന്റെ മാതാവ് ആരോപിക്കുന്നത്. ഭാര്യയും ഭാര്യാമാതാവും ഭാര്യാസഹോദരിയും എന്നും രാകേഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു. സഹിക്കാനാവാതെയാണ് രാകേഷ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി.
സംഭവത്തില്‍ മേഘയ്ക്കും വീട്ടുകാര്‍ക്കും എതിരേ രാകേഷിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
