കാസര്‍കോട്: കുവൈത്തിലെ ജാറല്ല ജര്‍മ്മന്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പണം തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, നെല്ലിക്കട്ട, ശക്തിനഗറിലെ കെ എം ഹലീമത്ത് സാമിന (26)യുടെ പരാതി പ്രകാരം അനഫ് ലത്തീഫ് എന്നയാള്‍ക്കെതിരെ കേസെടുത്തു. കുവൈത്തിലെ ആശുപത്രിയില്‍ റെഡിയോ ടെക്‌നീഷ്യന്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 നവംബര്‍ എട്ടു മുതല്‍ 2024 ഫെബ്രുവരി മൂന്നു വരെയുള്ള സമയത്ത് പണം കൈപ്പറ്റുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. വിസയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
