കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്റര്‍ ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ ദിവസവും നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ നല്‍കുന്നതിനു ആശുപത്രി കോമ്പൗണ്ടില്‍ കൗണ്ടര്‍ തുറന്നു. എല്ലാ ദിവസവും നോമ്പ് തുറക്കൊപ്പം അത്താഴവും ഇവിടെ നിന്ന് നല്‍കും. മൂന്ന് വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ സി.എച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നോമ്പ് തുറ നടത്തുന്നുണ്ട്. ഇപ്രാവശ്യം ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ വിപുലമായ രീതിയിലാണ് നോമ്പ് തുറയും അത്താഴവും നല്‍കുന്നത്. ഡോക്ടര്‍മാരും, ആശുപത്രി ജീവനക്കാരും, സഹകരിക്കുന്നു.
ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, അബ്ദുല്ലക്കുത്തി ചെര്‍ക്കള, ഹാരിസ് ചൂരി, അബ്ദുള്‍ കരീം സിറ്റിഗോള്‍ഡ്, മാഹിന്‍ കേളോട്ട്, അഷ്റഫ് എടനീര്‍, ടി.എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, ഡോ.ജമാല്‍ അഹ്‌മദ്, കെ.ബി കുഞ്ഞാമു, എം.എച്ച് മഹ്‌മൂദ്, ടി.ഇ മുക്താര്‍, നാസര്‍ ചെര്‍ക്കളം, കെ.എം ബഷീര്‍, അന്‍വര്‍ ചേരങ്കൈ, സഹീര്‍ ആസിഫ്, ജലീല്‍ കോയ, സഫ്വാന്‍, സിഫാസ് പട്ടേല്‍, ഹാരിസ്, ഹാരിസ് പി.ബി.എസ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഷഫീഖ് പി.ബി.എസ്, റഹ്‌മാന്‍ തൊട്ടാന്‍, മാഹിന്‍ കുന്നില്‍, അന്‍വര്‍, അഷ്ഫാഖ് തുരുത്തി, മുസമ്മില്‍ ടി.എച്ച്, കലന്തര്‍ ഷാഫി, മുസമ്മില്‍ എസ് കെ ഫിര്‍ദൗസ്നഗര്‍, ഖലീല്‍ ഷെയ്ഖ്, അനസ്, പൈച്ചു, സാബിര്‍ പ്രസംഗിച്ചു.
