ഡെഹ്‌റാഡൂണ്‍: ഫെബ്രുവരി 28-നു രാവിലെ ഡെഹ്‌റാഡൂണില്‍ മഞ്ഞു വീഴ്ചയ്ക്കിടയില്‍പ്പെട്ടു കാണാതായ 54 തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ മരണ സംഖ്യ ആറായി. ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും അയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും ലഫ്ടനന്റ് കേണല്‍ മനീഷ് ശ്രീവാസ്തവ പറഞ്ഞു.
മഞ്ഞു വീഴ്ച രൂക്ഷമായതിനെത്തുടര്‍ന്നു ശനിയാഴ്ച വൈകിട്ടു രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു. ഇന്നു രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്.
ആര്‍മി, ഐ ടി ബി പി, എയര്‍ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചില്‍. ഇതിനു പുറമെ ആധുനിക സാങ്കേതിക ഉപകരണങ്ങളും തിരച്ചിലിനു പ്രയോജനപ്പെടുത്തുന്നുണ്ട്.
