കുമ്പള: പഞ്ചായത്തു ഭരണക്കാരുടെ അഴിമതി, വികസന മുരടിപ്പ്, സ്വജന പക്ഷപാതം എന്നിവയില്‍ പ്രതിഷേധിച്ചു എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ശനിയാഴ്ച നടന്ന മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് ഇതു വരെയും നിര്‍മിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതും, പൊതു ശൗചാലയം ഇല്ലാത്തതും പഞ്ചായത്തിനകത്തു നടക്കുന്ന അഴിമതികളില്‍ മൗനം തുടരുന്നതും വോട്ടര്‍മാരോടുള്ള വഞ്ചനയാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രസിഡന്റ് ഷെരീഫ് പാവൂര്‍ പറഞ്ഞു.
നാസര്‍ ബംബ്രാണ ആധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അന്‍വര്‍ ആരിക്കാടി, നൗഷാദ് കുമ്പള, അഷ്റഫ് സിഎം, അഷ്‌റഫ് അസ്ഹര്‍, റിയാസ് ആരിക്കാടി പ്രസംഗിച്ചു. മാര്‍ച്ചില്‍ സ്ത്രീ സാന്നിധ്യവും ശ്രദ്ധേയമായി.
