മംഗ്‌ളൂരു: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിപ്പെടുത്തി നിരവധി സ്ത്രീകളില്‍ നിന്നു പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കാര്‍ക്കള, ഇഡുവിലെ സതീഷ് ഹോസ്മരു (36)വിനെയാണ് കദ്രി പൊലീസ് അറസ്റ്റു ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് സതീഷ് സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കിയിരുന്നത്. ഫോണില്‍ വിളിച്ച ശേഷം താങ്കളുടെ അശ്ലീല വീഡിയോകള്‍ കൈവശം ഉണ്ടെന്നും പണം തന്നില്ലെങ്കില്‍ വൈറലാക്കുമെന്നും പറഞ്ഞാണ് സതീഷ് പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ ഭീഷണിക്ക് വഴങ്ങാന്‍ തയ്യാറല്ലാതിരുന്ന ഒരു സ്ത്രീ നല്‍കിയ പരാതി പ്രകാരമാണ് കദ്രി പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ ലൈംഗിക പീഡനം, ബലാത്സംഗം, മോഷണം തുടങ്ങിയ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
