-പി പി ചെറിയാന്‍
അലബാമ: മൂന്ന് തവണ ഗ്രാമി നോമിനിയും നിയോ-സോള്‍ ഗായികയും മുന്‍നിര വനിതാ ഹിപ്-ഹോപ്പ് ഗ്രൂപ്പായ സീക്വന്‍സ് അംഗവുമായ ആഞ്ചി സ്റ്റോണ്‍( 63) അന്തരിച്ചു.
അലബാമയിലെ മോണ്ട്‌ഗോമറിയില്‍ സംഗീത പരിപാടിക്ക് ശേഷം മടങ്ങുകയായിരുന്ന അവര്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചുവെന്ന് ഗായികയുടെ പ്രതിനിധി ഡെബോറ ആര്‍. ഷാംപെയ്ന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ബാള്‍ട്ടിമോറില്‍ സ്റ്റോണിന്റെ സംഗീത പരിപാടി തീരുമാനിച്ചിരുന്നു, അലബാമയിലെ മോണ്ട്‌ഗോമറി കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 65-ല്‍ ഉണ്ടായ അപകടത്തില്‍ സ്റ്റോണ്‍ മരിച്ചതായി അവരുടെ മകള്‍ ഡയമണ്ടു സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.
ഒരാഴ്ച മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, തന്റെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് ‘എന്റെ മുഖത്ത് ഒരു വലിയ പുഞ്ചിരിയുണ്ട്’ എന്ന് സ്റ്റോണ്‍ വിശദീകരിച്ചിരുന്നു.