-പി.പി ചെറിയാന്‍
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ കളിസ്ഥലത്ത് നടന്ന വെടിവയ്പ്പില്‍ ഒരു യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഹൂസ്റ്റണ്‍ പൊലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് വില്ലോ പ്ലേസ് ഡ്രൈവ് നോര്‍ത്തിലാണ് വെടിവെപ്പുണ്ടായത്.
ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എച്ച്പിഡി പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് തോക്കുകള്‍ കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. വെടിവയ്പ്പു നടന്നതോടെ ആളുകള്‍ നാലുപാടും ചിതറിയോടിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്നത് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് കൈമാറണമെന്ന് പൊലീസ് അറിയിച്ചു.