കാസര്‍കോട്: കുമ്പളയില്‍ മണല്കടത്തുകാര്ക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. പത്തു ദിവസത്തിനുള്ളില്‍ എട്ടു വാഹനങ്ങള്‍ പിടികൂടി. ഒരു ടോറസ് ലോറി, അഞ്ചു ടിപ്പര്‍ലോറികള്‍, രണ്ടു പിക്കപ്പ് എന്നിവയാണ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ കടത്ത് വ്യാപകമായിട്ടുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. വരും ദിവസങ്ങളിലും തെരച്ചില്‍ വ്യാപകമാക്കുമെന്നു കൂട്ടിച്ചേര്‍ത്തു.
