ദുബൈ: അക്കാദമിഷ്യനും അറബി സാഹിത്യ ഗവേഷകനുമായ ഡോ. സലാഹുദ്ദീന്‍ അയ്യൂബിക്ക് യു.എ.ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ ലഭിച്ചു. അക്കാദമിക-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.
ഡോ. സലാഹുദ്ദീന്‍ അയ്യൂബി, നിലവില്‍ സഅദിയ്യ അറബി കോളേജ് പ്രിന്‍സിപ്പലാണ്. ആറു പഠന പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
എസ്.എസ്.എഫിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. നിരവധി സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്.
കളനാട് സ്വദേശികളായ പാലത്തുങ്കര അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും നഫീസയുടെയും മകനാണ് ഡോ.സലാഹുദ്ദീന്‍ അയ്യൂബി.
