കാസര്‍കോട്: റോഡ് റോളറിനു പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. സഹയാത്രികനു പരിക്കേറ്റു. മുന്‍വശം തകര്‍ന്ന കാര്‍ 50 മീറ്റര്‍ മുന്നോട്ട് നീങ്ങിയാണ് നിന്നത്. മലപ്പുറം, തിരൂരങ്ങാടി മമ്പറത്തെ കുഞ്ഞാലിഹാജിയുടെ മകന്‍ മെഹബൂബ്(32) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ കല്ലങ്കൈയിലാണ് അപകടം. മംഗ്‌ളൂരു ഭാഗത്തു നിന്നു എത്തിയ കാര്‍ മുന്നില്‍ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ പിന്‍ഭാഗത്ത് ഇടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടു പേരെയും ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മെഹബൂബ് മരണപ്പെട്ടിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുഞ്ഞാലന്‍ ഹാജി-സൈനബ ദമ്പതികളുടെ മകനാണ് മെഹബൂബ്. ഭാര്യ: ഉമ്മു സല്‍മ. സഹോദരങ്ങള്‍: ഹാരിസ്, സാദിഖ്, സാലി, സാബിറ.
