കാസര്‍കോട്: ആലംപാടിയില്‍ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. ചെറിയ ആലംപാടിയിലെ സി അബ്ദുല്‍ ഖാദര്‍ ഹാജി(98), ഭാര്യ ആയിശ(92) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് ആബ്ദുല്‍ ഖാദര്‍ ഹാജി മരിച്ചത്. വെള്ളിയാഴ്ച രാവിലെ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഖബറടക്കം നടത്താനുള്ള ഒരുക്കത്തിനിടെ രാവിലെ എട്ടു മണിയോടെ ആയിശയും മരിച്ചു. തുടര്‍ന്ന് ഇരുവരുടെയും ഖബറടക്കം 11 മണിയോടെ ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍: സിഎം മുഹമ്മദ് ഹാജി, സിഎം അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സിഎം ഉമര്‍ ഹാജി, റുഖിയ ബീവി. മരുമക്കള്‍: ഹാജറ, നഫീസ, മാഫിദ, അബ്ദുല്ല.
അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സഹോദരങ്ങള്‍: ആയിശ, നഫീസ, ഖദീജ, പരേതരായ അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അഹമ്മദ്. ആയിശയുടെ സഹോദരങ്ങള്‍: ആമിന, റുഖി, പരേതരായ മുഹമ്മദ്, കുഞ്ഞിബി, മറിയം, ഉമ്മു ഹലീമ, ഹവ്വാബി.
