കാസര്‍കോട്: നിയന്ത്രണം തെറ്റിയ കാറിടിച്ച് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാര്‍ യാത്രക്കാരായ നാലു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കോട്ടൂര്‍ കയറ്റത്തിലാണ് അപകടം. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍. കോട്ടൂര്‍ കയറ്റത്തിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി തൂണുകളില്‍ ഇടിച്ചാണ് അപകടം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്.
