കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട 1031 പേരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സൗജന്യ മരുന്നു വിതരണം തുടരുക, മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ചെയ്യുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, മുഖ്യമന്ത്രി ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് മാര്‍ച്ച്. കവി പ്രൊഫ. വീരാന്‍ കുട്ടി ഉദ്ഘടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. ഡി.സുരേന്ദ്ര നാഥ്, ഫാ.ജോസ്, ഹമീദ് ചേരങ്ങായി, സി.വി നളിനി, മേരി സുരേന്ദ്രനാഥ്, അഹമ്മദ് ചൗക്കി, മുഹമ്മദ് ഇച്ചിലങ്കോട്, കരീം ചൗക്കി, സി.ടി.ഹാജി, കൃഷ്ണന്‍ മേലത്ത്, മാധവന്‍, കനകരാജ്, തമ്പാന്‍ സംസരിച്ചു. സമര സമിതി കണ്‍വീനര്‍ പ്രമീള ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
