ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് കഠിനമായ മുടി കൊഴിച്ചില്‍; ചിലര്‍ക്ക് കഷണ്ടി വരെയായി, ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; മുടി കൊഴിച്ചിന് കാരണമാകുന്നത് റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന ഈ ധാന്യം വഴിയാണെന്ന് വിദഗ്ധര്‍

മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ ജനങ്ങള്‍ക്ക് കഠിനമായ മുടി കൊഴിച്ചില്‍. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കട വഴി വിതരണം ചെയ്ത ഗോതമ്പ് ആണ് മുടി കൊഴിയുന്നതിന് കാരണമെന്ന് കണ്ടെത്തി. വിതരണം ചെയ്ത ഗോതമ്പില്‍ ഉയര്‍ന്ന അളവില്‍ സെലീനിയം അടങ്ങിയിട്ടുണ്ടെന്നും ഇത് ഗുരുതര ആരോഗ്യപ്രശ്‌നനങ്ങള്‍ക്ക് കാരണമാകുമെന്നും, മൂന്ന് നാല് ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ കഷണ്ടി ആയി മാറുമെന്നും റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ എം.ഡി ഡോ. ഹിമ്മത് റാവു ബവാസ്‌ക്കര്‍ പറഞ്ഞു.
പഞ്ചാബ് ഹരിയാന എന്നിവടങ്ങളില്‍ നിന്നാണ് വിതരണകേന്ദ്രങ്ങളിലേക്ക് ഗോതമ്പ് എത്തിക്കുന്നത്. അധികൃതര്‍ രോഗബാധിത പ്രദേശങ്ങളില്‍ എത്തി സാമ്പിളുകള്‍ ശേഖരിച്ച് താനെയിലെ വെര്‍ണി അനലിറ്റിക്കല്‍ ലാബിലേക്ക് അയക്കുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സെലിനിയത്തിന്റെ അളവ് 14.52 മില്ലിഗ്രാം/കിലോഗ്രാം ആണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് അനുവദനീയമായതിനേക്കാള്‍ വളരെ കൂടുതലാണ്. കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ചതാകാം മുടി കൊഴിച്ചിലിന് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇത്തരത്തില്‍ അമിതമായി സെലീനിയം അടങ്ങിയ ഭക്ഷണം കഴിച്ചവരില്‍ സിങ്കിന്റെ അളവ് കുറഞ്ഞതായും കണ്ടെത്തി. കഴിച്ച ഭക്ഷണമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായിരിക്കുകായാണ് ജനങ്ങള്‍.
2024 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ആദ്യം വരെയുള്ള കണക്കുകള്‍ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികള്‍ക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി. ഇതില്‍ കൂടുതലും കോളജ് വിദ്യാര്‍ത്ഥികളും, പെണ്‍കുട്ടികളുമാണ്. എട്ട് വയസ്സ് മുതല്‍ 72 വയസ്സ് വരെയുള്ള ആളുകള്‍ക്ക് കഷണ്ടി ഉണ്ടാകുന്നതായി ഡോ. ബസസ്‌കര്‍ പറയുന്നു. മണ്ണില്‍ കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം, ഇത് സ്വാഭാവികമായും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്നു. ആളുകള്‍ക്ക് വളരെ ചെറിയ അളവില്‍ സെലിനിയം ആവശ്യമാണ്, ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page