35കാരിയായ വീട്ടമ്മ നാടുവിട്ടത് മകൻ്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം; പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയത് എറണാകുളത്തേക്ക്

പാലക്കാട്: ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം സ്ഥലം വിട്ടതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ 14 കാരൻ എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയായതിനാൽ യുവതിക്കെതിരെ പോക്സോ കേസും വരും. നാടുവിട്ട ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും പൊലീസ് ഇരുവരെയും പിടികൂടി. പിന്നീട് പാലക്കാടേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കിൽ പോക്സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page