ബംഗ്‌ളൂരു: ബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച കാമുകനും അറസ്റ്റിലായി. ബൊമ്മനഹള്ളി, പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണ്‍ ടോണപ്പും പെണ്‍കുട്ടിയുടെ കാമുകനായിരുന്ന വിക്കിയുമാണ് അറസ്റ്റിലായത്.
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയും വിക്കിയും പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുമായി വിക്കി പല തവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് കാമുകന്‍ പെണ്‍കുട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങി. തന്നെ കല്യാണം കഴിക്കണമെന്ന് പെണ്‍കുട്ടി കാമുകനോട് ആവശ്യപ്പെട്ടുവെങ്കിലും കഴിയില്ലെന്ന മറുപടിയാണ് നല്‍കിയത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ വെറുതെ വിടില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു.
തുടര്‍ന്ന് ബൊമ്മനഹള്ളി പൊലീസില്‍ മാതാവ് പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരം അറിഞ്ഞ കോണ്‍സ്റ്റബിള്‍ അരുണ്‍, കേസില്‍ സഹായിക്കാമെന്നും ജോലി നല്‍കാമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ പാട്ടിലാക്കി. ബിടിഎം ലേഔട്ടിലെ ഒരു മുറിയിലെത്തിച്ചു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടി ഉണര്‍ന്നപ്പോള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നു പറഞ്ഞ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തി. സ്ഥലത്തു നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി വിവരം അമ്മയോട് പറഞ്ഞു. തുടര്‍ന്നാണ് കോണ്‍സ്റ്റബിളിനെതിരെ പരാതി നല്‍കിയത്.
