കോട്ടയം: ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് പി.സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ ഈരാറ്റു പേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജോര്‍ജ്ജ് കീഴടങ്ങിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങിയത്.
അതേ സമയം പി.സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനായി പൊലീസ് പി.സി ജോര്‍ജ്ജിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണെന്നു വ്യക്തമായില്ല. ഇതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പിസി ജോര്‍ജ്ജ് കോടതിയില്‍ ഹാജരായത്.
