നീലേശ്വരം: തിങ്കളാഴ്ച പുലര്‍ച്ചെ കാണാതായ കാടങ്കോട് ഗവ. സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി മാധവി(15)നെ മംഗ്ളൂരുവില്‍ കണ്ടെത്തിയതായി നാട്ടില്‍ വിവരം ലഭിച്ചു. മംഗ്ളൂരു റെയില്‍വെസ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം.
കുട്ടിയെ കാണാതായ വിവരം രാവിലെ നീലേശ്വരം പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വിവിധ പൊലീസ് സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകള്‍ക്കും കൈമാറിയിരുന്നു. കുട്ടിയെ കണ്ടെത്താന്‍ സഹായകമായത് ഈ വിവര കൈമാറ്റമായിരുന്നുവെന്നു പറയുന്നു.
