കാസര്‍കോട്: ട്രെയിന്‍ ഗതാഗതം ജനങ്ങള്‍ക്കു കൂടുതല്‍ ഗുണകരമാക്കുന്നതിനെക്കുറിച്ചു കാസര്‍കോട് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മീറ്റ് ആന്റ് ടോക്ക് 25ന് 4.30ന് താളിപ്പടുപ്പ് ഉഡുപ്പി ഗാര്‍ഡനില്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യോഗത്തില്‍ പങ്കെടുക്കുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍ പ്രശാന്ത് കുമാര്‍, നാസര്‍ ചെര്‍ക്കളം, മുഹമ്മദ് നിസാര്‍ അറിയിച്ചു. കാസര്‍കോട്ടു നിന്നു യാത്രക്കാര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തണമെന്നും വൈകിട്ട് കോഴിക്കോടു നിന്നു മംഗലാപുരത്തേക്കു ട്രെയിന്‍ സര്‍വ്വീസ് വര്‍ധിപ്പിക്കണമെന്നും പ്രസ്തുത ട്രെയിനുകള്‍ക്ക് ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇതിനുള്ള മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു തീരുമാനിക്കും. യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു
