ബംഗ്‌ളൂരു: ചെലവു ചുരുക്കലിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ പുതുതായി അനുവദിച്ച ഒന്‍പതു സര്‍വ്വകലാശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അതിരൂക്ഷമായ പ്രക്ഷോഭത്തിനു തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നു ബിജെപി മുന്നറിയിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ പ്രശ്‌നമുന്നയിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര പറഞ്ഞു.
പിന്നോക്ക മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാനാണ് മുന്‍ ബിജെപി സര്‍ക്കാര്‍, ഹാസന്‍, ചാമരാജനഗര്‍, ഹാവേരി, കുടക്, കൊപ്പല്‍, ബാഗല്‍കോട്ട്, മഹാറാണി ക്ലസ്റ്റര്‍, മാണ്ഡ്യ, നൃപതുംഗ സര്‍വ്വകലാശാലകള്‍ ആരംഭിച്ചത്. ഈ സര്‍വ്വകലാശാലകളാണ് നിറുത്തലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുള്ളത്.
