ബംഗ്‌ളൂരു: മഹാശിവരാത്രി ദിവസം മൃഗങ്ങളെ കൊല്ലുന്നതും അവയുടെ മാംസം വില്‍ക്കുന്നതും ബംഗ്‌ളൂരു മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാശിവരാത്രിക്കു തങ്ങളുടെ അധികാര പരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പ്പനയും തടയുമെന്നു ബൃഹത്ത് ബംഗ്‌ളൂരു മഹാനഗരപാലികെ മുന്നറിയിച്ചിരുന്നു. നിരോധനം മഹാശിവരാത്രി ദിവസമായ 26ന് രാവിലെ പ്രാബല്യത്തില്‍ വരും. ബംഗ്‌ളൂരുവിലെ എല്ലാ അറവുശാലകളും മാംസകടകളും അന്ന് അടച്ചിടും.
