തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ പാര്‍ട്ടിക്ക് നിലവില്‍ നേതൃപ്രതിസന്ധിയുണ്ട്. പാര്‍ട്ടി ഇനിയും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം തവണയും തിരിച്ചടി നേരിടുമെന്നും തന്നെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ‘പാര്‍ട്ടി തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാന്‍ തയാറാണ്. ഇല്ലെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. മറ്റ് വഴികളില്ലെന്ന് ആരും കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. പ്രസംഗങ്ങള്‍ നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശശി തരൂര്‍’ പറയുന്നു. ‘ജനം വോട്ട് ചെയ്തതുകൊണ്ടാണ് താന്‍ ജയിച്ചത്. തനിക്ക് അഭിപ്രായസ്വാതന്ത്രമുണ്ട്. നാല് തവണ വിജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും ലഭിച്ചിട്ടുണ്ട്. പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധിയും, മന്‍മോഹന്‍ സിംഗും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ പാര്‍ട്ടിയിലെത്തിയതെന്നും പ്രവര്‍ത്തിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുന്‍പാണ് ശശി തരൂര്‍ അഭിമുഖം കൊടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടുതന്നെ ഈ വിവാദത്തില്‍ പ്രതികരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ശശി തരൂരിന് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികള്‍ക്ക് വിമര്‍ശിക്കുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ വ്യവസായ രംഗത്തെ പ്രശംസിച്ച് തരൂര്‍ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ശശി തരൂര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്നമാണ്. അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ലെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
shashi-tharoor-congress-leadership-crisis-