പി പി ചെറിയാന്‍ വിര്‍ജീനിയ ബീച്ച്(വിര്‍ജീനിയ): വിര്‍ജീനിയയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹന പരിശോധനക്കിടയില്‍ വെടിയേറ്റ് മരിച്ചു. കാലഹരണപ്പെട്ട ലൈസന്‍സുകള്‍, വാഹനം തടഞ്ഞു നിറുത്തി പരിശോധിക്കുന്നതിനിടയിലാണ് കാമറൂണ്‍ ഗിര്‍വിന്‍, ക്രിസ്റ്റഫര്‍ റീസ് എന്നീ പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്നു വിര്‍ജീനിയ ബീച്ച് പൊലീസ് മേധാവി പോള്‍ ന്യൂഡിഗേറ്റ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ജോണ്‍ മക്കോയ് മൂന്നാമ(42)നോട് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും പിന്നീട് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍, മക്കോയ് ഒരു പിസ്റ്റള്‍ പുറത്തെടുത്ത് റീസിനും ഗിര്‍വിനും നേരെ നിരവധി തവണ വെടിയുതിര്‍ത്തതായി ന്യൂഡിഗേറ്റ് പറഞ്ഞു. വെടിവയ്പ്പ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ‘ഭയാനക’മാണെന്നും ന്യൂഡിഗേറ്റ് പറഞ്ഞു
