ആലപ്പുഴ: ചെങ്ങന്നൂരില്‍ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം ജ്യേഷ്ഠ സഹോദരന്റെ കൊലപാതക ത്തില്‍ കലാശിച്ചു. തിട്ടമേല്‍ ഉഴത്തില്‍ ചക്രപാണി വീട്ടില്‍ പിജെ ശശീധരന്റെ മകന്‍ പ്രസന്നന്‍ (47) മരിച്ചത്. അനുജന്‍ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. അതിനിടെ അനുജന്‍ കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയത്. മരിച്ച പ്രസന്നന്‍ അവിവാഹിതനാണ്. മരിച്ച പ്രസന്നന്‍ അനുജന്‍ പ്രസാദിന്റെ കാല്‍ മുന്‍പ് തല്ലി ഒടിച്ചിരുന്നു.
