കാസര്‍കോട്: ലൂക്കീമിയ ബാധിച്ച് ഗുരുതരനിലയില്‍ ചികില്‍സയില്‍ കഴിയുന്ന നിര്‍ധന യുവതി ഉദാരമതികളോടു ചികില്‍സാ സഹായം അഭ്യര്‍ഥിച്ചു. കാറഡുക്ക മുണ്ടോള്‍മൂലയിലെ നളിനിയുടെ മകള്‍ സുജാതയാണ് ചികില്‍സാ സഹായം തേടുന്നത്. രോഗബാധിതയായ സുജാത മൂന്നു വര്‍ഷമായി ചികില്‍സായിലാണ്. ഇപ്പോള്‍ തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് മജ്ജയെ ബാധിക്കുന്ന ക്യാന്‍സറാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. മജ്ജ മാറ്റിവക്കുകയാണ് ഏക പരിഹാരമാര്‍ഗം. ഇതിന് ഭാരിച്ച തുക ആവശ്യമുണ്ട്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഇതുവരെയുള്ള ചികില്‍സ നടത്തിയിരുന്നു. ഇവര്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുട്ടികളുമുണ്ട്. സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 8075792208, 9495417505, 6238931013, 8606834519 നമ്പറുകളില്‍ ബന്ധപ്പെടണം.
