ടെക്‌സാസ്: വെസ്റ്റേണ്‍ ടെക്‌സസില്‍ പകര്‍ച്ച വ്യാധിയായ അഞ്ചാംപനി 90 ശതമാനമായി വര്‍ധിച്ചു.
30 വര്‍ഷത്തിനിടെ അഞ്ചാം പനി ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമാണ് രോഗം കൂടുതലായി പടരുന്നത്. ഗെയിന്‍സ് കൗണ്ടിയിലാണ് രോഗം കൂടുതല്‍ പ്രകടമായിട്ടുള്ളത്. വാക്‌സിന്‍ എടുക്കാത്തവരാണ് രോഗബാധിതരില്‍ അധികവും. വാക്‌സിനേഷന്‍ എടുക്കാത്തവര്‍ ഉടന്‍ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്കുള്ള വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
