പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ചു കയറി പ്രഷര്‍ കുക്കറെടുത്തു ജീവനക്കാരിയായ യുവതിയുടെ തലക്കടിച്ച യുവാവ് അറസ്റ്റില്‍. ഇരിണാവ്, തൈക്കോട്ട് വളപ്പില്‍ സുദീപ് (30) ആണ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏഴോം, കണ്ണോത്തെ കെ.വി സീമ (43)യാണ് അക്രമത്തിനു ഇരയായത്. പൂര്‍വ്വ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു. കടയില്‍ അതിക്രമിച്ചു കയറിയ ഉടന്‍ അലമാരയില്‍ വച്ചിരുന്ന പ്രഷര്‍ കുക്കറെടുത്ത് സീമയുടെ തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ സീമ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
