പി.പി ചെറിയാന്‍
ബാല്‍ച്ച് സ്പ്രിംഗ് (ഡാളസ്): പോഷകാഹാര കുറവു മൂലം മകള്‍ മരിച്ചതിനു മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ബാല്‍ച്ച് സ്പിംഗിലെ ഡലീല (19)ആണ് മരിച്ചത്. ഫെബ്രുവരി 14ന് മകള്‍ക്കു ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മാതാവ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഡെലീല മരിച്ചതായി സ്ഥിരീകരിച്ചു. ഡെലീലയുടെ കിടപ്പുമുറിയില്‍ ദുസ്സഹമായ ദുര്‍ഗന്ധമായിരുന്നു. തറയില്‍ ശരീരം കിടന്നതിന്റെ അടയാളം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. മാത്രമല്ല, ശരീരത്തില്‍ ചതവുകളും മുറിവുകളും കണ്ടെത്തുകയും ചെയ്തു. ഡെലീല ഓട്ടിസം രോഗിയായിരുന്നെന്നും സംസാരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ഡെലീലക്കു കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്നും പ്രകോപിതയാകുന്നതിനാലാണ് ചികിത്സ തേടാതിരുന്നതെന്നും വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. അതേ സമയം ഡെലീലയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ക്കും ചതവുകള്‍ക്കും ചികിത്സ തേടേണ്ടതായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സമീലയുടെ മാതാവ് കനാല്‍സിനെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ ജയിലിലേക്കു മാറ്റുമെന്നു വെളിപ്പെടുത്തി.