ബംഗ്‌ളൂരു: കുതിരയോട്ടക്കാര്‍ക്കു വിദേശത്തു തൊഴില്‍ വിസ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 2.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. കേസെടുത്ത പൊലീസ് പ്രതികളായ ദമ്പതികളെ അറസ്റ്റു ചെയ്തു. തിലക്‌നഗര്‍ സ്വദേശികളായ സഖ്‌ലെയിന്‍ സുല്‍ത്താന്‍, ഭാര്യ നിഖിത് സുല്‍ത്താന്‍ എന്നിവരെയാണ് സൗത്ത് ഈസ്റ്റ് സിഇഎന്‍ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു രണ്ടു കാറുകള്‍, ബൈക്ക്, 24ഗ്രാം സ്വര്‍ണ്ണം, 66 ലക്ഷം രൂപ എന്നിവ പിടികൂടി.
നിഖാത്ത് സുല്‍ത്താന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ബംഗ്‌ളൂരുവിലെ ഒരു റേസ്‌കോഴ്‌സില്‍ കുതിര സവാരി പഠിക്കുന്നതിനിടയില്‍ വിദേശ കുതിരജോക്കിയെ പരിചയപ്പെട്ടിരുന്നു. ഇയാള്‍ വഴിയാണ് ദമ്പതികള്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതത്തിനു ഉപയോഗിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോടു പറഞ്ഞു.
