ജയ്പൂര്‍: പവര്‍ലിഫ്റ്റിംഗ് പരിശീലത്തിനിടയില്‍ 270 കിലോഗ്രാം തൂക്കമുള്ള ബാര്‍ ബെല്‍ തലയില്‍ വീണു സ്വര്‍ണ്ണമെഡല്‍ ജേതാവിനു ദാരുണാന്ത്യം. രാജസ്ഥാനില്‍ നിന്നുള്ള വനിതാ പവര്‍ ലിഫ്റ്റര്‍ യാഷ്ടിക ആചാര്യ (17)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജിമ്മില്‍ പവര്‍ലിഫ്റ്റിംഗ് വ്യായാമം ചെയ്യുന്നതിനിടയില്‍ 270 കിലോഗ്രാം തൂക്കമുള്ള ഒരു ബാര്‍ ബെല്‍ യാഷ്ടികയുടെ കഴുത്തില്‍ വീണാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരിശീലനത്തിനിടെ സംഭവിച്ച അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
