കാസര്‍കോട്: ഭാര്യയോടുള്ള വിരോധത്തിന്റെ പേരില്‍ താമസിക്കുന്ന വീടിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍.
ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പൊലീസ് അറസറ്റ് ചെയ്തത്. ഭാര്യ വാണിയംകുളത്തെ സി.ദീപയുടെ പരാതിയിലാണ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു സംഭവം. 2012 മെയ് മാസം ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ശേഷം സ്വര്‍ണ്ണവും പണവും കുറവാണെന്നും പരപുരുഷബന്ധം ആരോപിച്ചും അജീഷ് നിരന്തരമായി ശാരീരിക-മാനസിക പീഡനം നടത്തിവരികയാണെന്ന് ഭാര്യ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കും ഇക്കാര്യം പറഞ്ഞ് ബഹളം വെച്ച അജീഷ് വീടിന് തീക്കൊളുത്തുകയായിരുന്നു.
