കാസർകോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. പെരുമ്പള സ്വദേശി കെ നിതീഷ്(34) ആണ് ബംഗളൂരുവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി ചട്ടഞ്ചാൽ ടൗണിൽ വച്ചാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്. തുടർന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ മംഗളുരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. ഞായറാഴ്ച ബംഗളുരുവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സംഭവിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബംഗളുരുവിൽ ഹവീൽദാറായ നിതീഷ് 10 ദിവസം മുമ്പാണ് നാട്ടിൽ വന്നത്. മൃതദേഹം വ്യാഴാഴ്ച രാവിലെ 7.30ന് പെരുമ്പളയിലെ യൂത്ത് ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. പരേതനായ രാജന്റെയും പാർവതിയുടെയും മകനാണ്. ആതിരയാണ് ഭാര്യ. നിഷ, നിഷാന്ത് എന്നിവർ സഹോദരങ്ങളാണ്.
